ആയുഷ്മാന്‍ ഭാരത് പദ്ധതി ആഗസ്റ്റ് 15ന് പ്രഖ്യാപിക്കാന്‍ ഒരുങ്ങി മോദി

ന്യൂഡല്‍ഹി: അമ്പത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാറിന്‍റെ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചേക്കും. നേരത്തെ ഗാന്ധി ജയന്തി ദിനത്തില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പദ്ധതിക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്‍ഷൂറന്‍സ് പ്രീമിയം തുക സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. രാജ്യത്തെ 10 ലക്ഷം നിര്‍ധനകുടുംബങ്ങള്‍ക്ക്‌ അഞ്ചുലക്ഷം രൂപവീതം ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്നതാണ് ദേശീയ ആരോഗ്യ സംരക്ഷണപദ്ധതിയായ ആയുഷ്മാന്‍ ഭാരത്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

നിലവില്‍ ഇന്‍ഷൂറന്‍സ് പ്രീമിയം തുകയായി നിശ്ചയിച്ചിരിക്കുന്നത് 1000 രൂപയാണ്. ഇത് വളരെ കുറവാണെന്നാണ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ നിലപാട്. രണ്ടായിരം അഥവാ 2500 രൂപയായി പ്രീമിയം വര്‍ധിപ്പിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും 60:40 എന്ന അനുപാതത്തില്‍ പ്രീമിയം തുക അടയ്ക്കേണ്ടി വരും. എന്നാല്‍, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ഇത് സംബന്ധിച്ച് അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts