ബെംഗളൂരു : വ്യാജരേഖകളുമായി താമസിച്ച 10 പാക് പൗരർകൂടി പാക് പൗരരെക്കൂടി ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിന് പുറത്തു താമസിച്ചുവന്നവരാണ് ഇവരെന്ന് പറയുന്നു.
ബെംഗളൂരുവിൽ താമസിച്ചിരുന്ന രണ്ട് പാക് കുടുംബങ്ങളിലായുള്ള ഏഴുപേരെ അടുത്തിടെ ജിഗനി പോലീസ് പിടികൂടിയിരുന്നു. ഇവരെ സഹായിച്ച ഉത്തർപ്രദേശ് സ്വദേശി പർവേസ് അഹമ്മദ് എന്ന ഫർവേസിനെയും(55) പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്.
മെഹദി ഫൗണ്ടേഷൻ ഇന്റർനാഷണൽ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരെന്നും പോലീസ് പറഞ്ഞു.
ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏറെപ്പേർ ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ വ്യാജ രേഖകളുണ്ടാക്കി താമസിക്കുന്നതായി പോലീസിന് സംശയമുണ്ട്. ഇതേത്തുടർന്ന് അവിടങ്ങളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]