ബിഎംടിസി ബസിടിച്ച് റോഡിൽ വീണ യുവതിയുടെ മുകളിലൂടെ കാർ പാഞ്ഞുകയറി; യുവതിക്ക് ദാരുണ അന്ത്യം

ബെംഗളൂരു: കെങ്കേരിയിലെ ഉല്ലയ്ക്ക് സമീപം നൂറടി റോഡിൽ ഇന്നലെ രാവിലെ ബിഎംടിസി ബസ് സ്‌കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു. സൊന്നേനഹള്ളി മാരുതി നഗർ സ്വദേശി മോണിക്ക (25) ആണ് മരിച്ചത്.

ഉള്ളയ്ക്ക് സമീപം റിംഗ് റോഡിലെ ഷോറൂമിലെ എച്ച്ആർ (ഹ്യൂമൻ റിസോഴ്സ് ഓഫീസർ) ആയിരുന്ന മോണിക്ക പതിവുപോലെ രാവിലെ സ്കൂട്ടറിൽ ജോലിക്ക് പോകുമായിരുന്നു.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

മുൻവശത്ത് നിന്ന് ബിഎംടിസി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ മോണിക്കയുടെ മുകളിലൂടെ പിന്നിൽ നിന്ന് വന്ന കാർ പാഞ്ഞുകയറുകയായിരുന്നു. മോണിക്ക സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അപകടത്തെ തുടർന്ന് റോഡിൻ്റെ ഇരുവശങ്ങളിലും വാഹന ഗതാഗതം അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts