മുഖ്യമന്ത്രിയുടെ സപ്പോര്‍ട്ട് ഉണ്ട് എന്ന് കാണിക്കാന്‍ അദ്ധേഹത്തിന്റെ ചിത്രം ദുരുപയോഗം ചെയ്തു;എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് പണി കിട്ടി.

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചിത്രം പ്രചാരണത്തിനായി ദുരുപയോഗം ചെയ്തതായി എസ്ഡിപിഐ സ്ഥാനാർഥിക്കെതിരെ കോൺഗ്രസിന്റെ പരാതി. മൈസൂരു നരസിംഹ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥി അബ്ദുൽ മജീദിന് എതിരെയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ അഭിരാം ജി.ശങ്കറിനു പരാതി ലഭിച്ചത്. മുഖ്യമന്ത്രിയുടെ ആശീർവാദം തനിക്കുണ്ടെന്ന് അവകാശപ്പെട്ട് സിദ്ധരാമയ്യയുടെ ചിത്രം ഉപയോഗിച്ച് അബ്ദുൽ മജീദ് പ്രചാരണം നടത്തുന്നതു വോട്ടർമാരിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നു കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

‘അബ്ദുൽ മജീദിനെ നരസിംഹയിലെ അടുത്ത എംഎൽഎ ആയിക്കാണാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നു’ എന്നെഴുതിയ പോസ്റ്ററുകളും സ്ഥാനാർഥി ഉപയോഗിച്ചതായി ആരോപണമുണ്ട്. സിറ്റിങ് എംഎൽഎ തൻവീർ സേട്ട് ആണ് ഇവിടെ ഔദ്യോഗിക സ്ഥാനാർഥിയെന്നും പാർട്ടിക്കു മാത്രമേ നേതാക്കളുടെ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കാൻ അധികാരമുള്ളു എന്നും കർണാടക പിസിസി വക്താവ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts