സ്ത്രീധന തർക്കം; ഭാര്യയെ യുവാവ് അടിച്ചു കൊന്നു 

ലക്നൗ: സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് വധുവിനെ അടിച്ചു കൊന്നു. മീനയാണ് മരിച്ചത്. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം.

ടി വി എസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം.

എന്നാല്‍ അത് വധുവിന്റെ വീട്ടുകാർക്ക് നല്‍കുവാനായില്ല. അതില്‍ പ്രകോപിതനായാണ് വധുവിനെ യുവാവ് അടിച്ചുകൊന്നത്.

ബൈഖേദ സ്വദേശിയായ സുന്ദർ രണ്ട് വർഷം മുമ്പാണ് മീനയെ വിവാഹം കഴിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് സുന്ദർ മീനയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

സുന്ദർ എല്ലാ ദിവസവും അവളെ കാണാറുണ്ടായിരുന്നുവെന്നും അവിടുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും കുടുംബാംഗം മൊഴി നല്‍കി. ഞായറാഴ്ച രാത്രി സുന്ദർ തന്റെ വീട്ടിലേക്ക് മീനയെ കൂട്ടിക്കൊണ്ടുപോയി.

സ്ത്രീധനം കിട്ടണമെന്ന് സുന്ദർ ആവശ്യപ്പെട്ടതോടെ സംസാരം സംഘർഷത്തിലേക്ക് വഴിമാറി. തുടർന്ന് സുന്ദർ മീനയെ വടികൊണ്ടടിക്കുകയും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകവിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി.

  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ

മീനയുടെ കുടുംബം ഭർത്താവിനും അമ്മക്കും സഹോദരിക്കും മറ്റ് നാല് പേർക്കുമെതിരെ പരാതി നല്‍കി. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts