നിമജ്ജനം ചെയ്ത വിഗ്രഹത്തില്‍ 4 ലക്ഷത്തിന്റെ സ്വർണാഭരണം തിരിച്ചെടുക്കാൻ മറന്നു; ജലസംഭരണി വറ്റിച്ചു

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷത്തിൻ്റെ ഭാഗമായി നിമജ്ജനം ചെയ്ത വിഗ്രഹത്തില്‍ നിന്ന് നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നീക്കാൻ മറന്നു.

ബെംഗളൂരു ദസറഹള്ളിയിലെ രാമയ്യ, ഉമാദേവി ദമ്പതികള്‍ക്കാണ് അബദ്ധം പറ്റിയത്.

2 ദിവസം നീണ്ട പരിശ്രമത്തിനൊടുവില്‍ 60 ഗ്രാം തൂക്കം വരുന്ന സ്വർണമാല ജലസംഭരണി വറ്റിച്ചാണ് വിഗ്രഹത്തില്‍ നിന്ന് തിരിച്ചെടുത്തത്.

ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ദമ്പതികള്‍ വീടിനകത്ത് ഗണേശ വിഗ്രഹം വെച്ചിരുന്നു.

ഇതില്‍ സ്വർണ മാലയ്ക്കൊപ്പം പൂമാലകളും വെച്ചിരുന്നു.

വിഗ്രഹം നിമജ്ജനം ചെയ്ത കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു മൊബൈല്‍ ടാങ്കില്‍ ഇവർ വിഗ്രഹം നിമജ്ജനം ചെയ്തത്.

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

ഇതേ ടാങ്കില്‍ വേറെയും വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തിരുന്നു.

ഒരു മണിക്കൂറിന് ശേഷം ഇതേ സ്ഥലത്ത് തിരിച്ചെത്തിയ കുടുംബം മാല നഷ്ടപ്പെട്ട കാര്യം ഇവിടെ ഉണ്ടായിരുന്ന സംഘാടകരോട് പറഞ്ഞു.

തങ്ങളത് ശ്രദ്ധിച്ചിരുന്നുവെന്നും എന്നാല്‍ സ്വർണം പൂശിയ മാലയാകുമെന്നാണ് കരുതിയതെന്നും പറഞ്ഞ ഇവർ കുടുംബത്തെ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു.

മഗഡി റോഡ് പോലീസ് സ്റ്റേഷനിലെത്തിയ കുടുംബം പരാതി നല്‍കി.

വിവരം എംഎല്‍എയെയും ധരിപ്പിച്ചു. എംഎല്‍എ നിർദ്ദേശിച്ച പ്രകാരം ടാങ്ക് സ്ഥാപിച്ച കോണ്‍ട്രാക്ടറോട് മാല തിരയാൻ നിർദ്ദേശിച്ചു.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

പത്തോളം പേർ ഏറെ നേരം പരിശ്രമിച്ചിട്ടും മാല കണ്ടെത്താനായില്ല.

ഇതേത്തുടർന്ന് 10000 ലിറ്റർ വെള്ളം കൊള്ളുന്ന ജല സംഭരണി വറ്റിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചു.

ഇതിന് ശേഷം വീണ്ടും അടുത്ത ദിവസം വീണ്ടും ഓരോ വിഗ്രഹങ്ങളായെടുത്ത് പരിശോധിച്ചതില്‍ നിന്ന് മാല കണ്ടെത്തി. ഇത് കുടുംബത്തിന് തിരികെ നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts