കേരളത്തിന് സംസ്ഥാനത്തിന്റെ കൈത്താങ്ങ് ; 100 വീടുകൾ കർണാടകം വയനാട്ടിൽ ദുരന്തബാധിതർക്കായി നിർമിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : വയനാട്ടിലെ ദുരന്തബാധിതർക്ക് 100 വീടുകൾ കർണാടകം നിർമിച്ചുനൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

‘ദുരന്തത്തിൽപ്പെട്ടവർക്ക് കർണാടകത്തിന്റെ എല്ലാപിന്തുണയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുകൊടുത്തിട്ടുണ്ട്. നമ്മൾ ഒരുമിച്ച് പുനർനിർമാണം നടത്തും’ -സിദ്ധരാമയ്യ എക്സിൽ കുറിച്ചു.

വയനാടിന് പ്രതിസന്ധിഘട്ടത്തിൽ ഉദാരമായി സഹായംചെയ്യുന്ന കർണാടകത്തിലെ ജനങ്ങളോടും സർക്കാരിനോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്ന് സിദ്ധരാമയ്യയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

  'കണ്ണാടി നോക്കി' ഒന്ന് മുള്ളിയാലോ? റോഡരികിൽ പരസ്യമായി മൂത്രമൊഴിക്കുന്നവന് സ്വന്തം മുഖം കാണാൻ അവസരം! ഈ ഐഡിയ 'വേറെ ലെവൽ'!

കർണാടകയുടെ തീരുമാനം പുനരധിവാസശ്രമങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. ഇന്ത്യയിലെ ജനങ്ങളുടെ സഹാനുഭൂതിയും ഐക്യദാർഢ്യവുമാണ് വയനാടിന് ഇപ്പോൾ ആവശ്യമുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ എൽപിജി വിലയിൽ കുത്തനെയുള്ള വർധനവ്; ആശങ്കയിൽ ഡ്രൈവർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us