വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞ കന്നഡികരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ധനസഹായം; സർക്കാർ

ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച കർണാടക സ്വദേശികളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ.

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യമറിയിച്ചത്.

ദുരന്തത്തിൽ കർണാടകത്തിൽനിന്നുള്ള ഒൻപതു പേർ മരിച്ചതായാണ് വിവരം. ഇക്കാര്യം സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

ചാമരാജനഗർ ജില്ലയിൽനിന്നുള്ള നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ചാമരാജനഗർ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിൽനിന്ന് അറിയിച്ചു.

ഒൻപത് പേരെ കാണാതായെന്നും പറഞ്ഞു.

മാണ്ഡ്യ ജില്ലയിലെ കെ.ആർ. പേട്ട്, മലവള്ളി താലൂക്കുകളിൽനിന്നുള്ളവരും ദുരന്തത്തിൽപ്പെട്ടതായി വിവരമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts