രാഹുൽ ഗാന്ധി ഇന്ന് ബീദറിൽ.

ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ എട്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ബോംബെ കർണാടക മേഖലയിലെ ബീദറിൽ ആരംഭിക്കും.ഉച്ചയ്ക്ക് 12.30ന് ഔറാദിലാണ് ആദ്യ യോഗം. വൈകിട്ട് മൂന്നിന് ബൽകിയിലെ ഭീമണ്ണ ഖന്ദ്രേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗ്രൗണ്ടിലും 4.45ന് ഹംനാബാദിലും രാഹുൽ യോഗങ്ങളിൽ പങ്കെടുക്കും.രാത്രി 7.15ന് ബീദർ കെആർഇ ഫാർമസി കോളജ് ഗ്രൗണ്ടിൽ നാളത്തെ അവസാന സമ്മേളനവും നടക്കും.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

നാളെ കൽബുർഗി, ഗദഗ്, ഹാവേരി ജില്ലകളിലായാണ് പര്യടനം. ഉച്ചകഴിഞ്ഞ് ഒന്നിന് കൽബുർഗിയിലെ കൽഗിയിലും വൈകിട്ട് അഞ്ചിന് ഗദഗിലെ ഗജേന്ദ്രഗാദിലും ഏഴിന് ഷിഗ്ഗാവിലും പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് ഡൽഹിക്കു തിരിക്കുന്ന രാഹുൽ ദ്വിദിന പര്യടനത്തിനായി ഏഴിന് വീണ്ടും സംസ്ഥാനത്തെത്തും.കോൺഗ്രസിനു വേണ്ടി പ്രചാരണത്തിന് ശശി തരൂർ എംപി നാളെ കർണാടകയിലെത്തും. മൂന്നു ദിവസം അദ്ദേഹം പൊതുയോഗങ്ങളിൽ പ്രസംഗിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts