‘മുഡ’ ഭൂമിയിടപാട്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്പ ത്തുദിവസത്തെ പദയാത്രയ്ക്ക് ഒരുങ്ങി ബി.ജെ.പി.

ബെംഗളൂരു: മുഡ ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ പ്രക്ഷോഭം കടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.യും ജെ.ഡി.എസും.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പത്തു ദിവസത്തെ പദയാത്ര സംഘടിപ്പിക്കാനാണ് തീരുമാനം.

പദയാത്ര ജൂലായ് 31-ന് തുടങ്ങും. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പദയാത്രയിൽ സംബന്ധിക്കും. ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ് വരുന്നതുകൂടി കണക്കിലെടുത്താണ് നീക്കം.

  ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്

അതേസമയം, സിദ്ധരാമയ്യയെ അനാവശ്യമായി അപകീർത്തിപ്പെടുത്താനാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു.

അഴിമതിയുടെ ആചാര്യന്മാർ ബി.ജെ.പി.യാണെന്നും കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us