നമ്മ മെട്രോ യെല്ലോ ലൈൻ സജ്ജമാകുന്നു; വൈദ്യുതിവിതരണത്തിനുള്ള അനുമതി 

ബെംഗളൂരു: ഡ്രൈവർരഹിത മെട്രോ സർവീസ് നടത്തുന്ന ആർ.വി. റോഡ്-ബൊമ്മസാന്ദ്ര മെട്രോപാതയിൽ (യെല്ലോ ലൈൻ) വൈദ്യുതിവിതരണത്തിനുള്ള അനുമതി റെയിൽവേ ബോർഡ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബി.എം.ആർ.സി.എൽ.) നൽകി.

വാണിജ്യാടിസ്ഥാനത്തിൽ സർവീസാരംഭിക്കാൻ ഇനി റെയിൽവേ ബോർഡിൽനിന്ന് രണ്ടനുമതികൂടി ലഭിക്കേണ്ടതുണ്ടെന്ന് ബി.എം.ആർ.സി.എൽ. ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈവർഷം ഡിസംബറോടെ യെല്ലോ ലൈനിൽ മെട്രോ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്.

ആർ.വി. റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്കസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക്‌ സിറ്റി, കൊന്നപ്പന അഗ്രഹാര, ഹസ്‌കുർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാകും സ്റ്റേഷനുകൾ.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

ഇതിൽ ജയദേവ ഹോസ്പിറ്റൽ സ്റ്റേഷൻ പിങ്ക് ലൈനുമായുള്ള ഇന്റർചേഞ്ച് സ്റ്റേഷനായിരിക്കും. ഡ്രൈവർരഹിത മെട്രോയാണ് യെല്ലോ ലൈനിലുണ്ടാവുക.

പാതയിൽ പരീക്ഷണയോട്ടം കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. ട്രാക്‌ഷൻ ബ്രേക്ക്, മണൽച്ചാക്കുവെച്ചുള്ള പരീക്ഷണം, സിഗ്നലിങ് തുടങ്ങിയ പരീക്ഷണങ്ങൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) നടത്തിവരുകയാണ്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

പരീക്ഷണങ്ങൾക്കുശേഷം റെയിൽസുരക്ഷാ കമ്മിഷണർ പരിശോധനനടത്തിയശേഷം മെട്രോ സർവീസിന് അനുമതിനൽകും. ചൈനയിൽനിന്നാണ് ഡ്രൈവർരഹിത മെട്രോ എത്തിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts