നഗരത്തിലെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ കന്നഡ നിർബന്ധം

ബംഗളുരു : അടുത്ത അധ്യയന വർഷം മുതൽ സി. ബി. എസ്. ഇ., ഐ. സി. എസ്. ഇ. സ്കൂളുകളിൽ ഉൾപ്പെടെ കന്നഡ ഭാഷാപഠനം സംസ്ഥാന സർക്കാർ നിർബന്ധമാക്കും.

കന്നഡ ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ പഠിപ്പിച്ചിരിക്കണമെന്ന ചട്ടം ഈ വർഷം മുതൽ നിർബന്ധമാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാൽ 2015 സർക്കാർ പാസ്സാക്കിയ നിയമത്തെ ചോദ്യം ചെയ്ത ചില രക്ഷിതാക്കൾ കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഇനിയും തീർപായിട്ടില്ല.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

അടുത്ത അധ്യയന വർഷം മുതൽ കന്നഡ ഒന്നാം  ഭാഷയായോ രണ്ടാം ഭാഷയായോ പഠിപ്പിക്കുന്ന സ്കൂളുകൾക്ക് മാത്രമേ പ്രവർത്തനാനുമതി (എൻ. ഓ. സി.) നൽകുള്ളുവെന്നാണ് സൂചന.

ഇത് സംബന്ധിച്ച ഗസറ്റ് വിജ്‍ഞാപനം ഉടൻ പുറത്തിറക്കിയേക്കും. അതിനാൽ എൻ. ഓ. സി.ക്ക് അപേക്ഷിക്കുമ്പോൾ തന്നെ കന്നഡ പഠനത്തിന് പ്രാധാന്യം നൽകുമെന്ന് സ്കൂളുകൾ സർക്കാരിന് ഉറപ്പ് നൽകേണ്ടി വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
[masterslider id="10"]

Related posts