ഹാസനിൽ പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കുത്തിക്കൊന്നു 

ബെംഗളൂരു: ഹാസനിൽ പോലീസ് കോണ്‍സ്റ്റബിള്‍ എസ്.പി ഓഫിസ് പരിസരത്ത് ഭാര്യയെ കുത്തിക്കൊന്നു.

ശാന്തിഗ്രാമ സർക്കിള്‍ ഇൻസ്പെക്ടർ ഓഫിസിലെ കെ.ലോക്നാഥാണ് (47) ഭാര്യ മമതയെ (41) തിങ്കളാഴ്ച ഹാസൻ ജില്ല പോലീസ് സൂപ്രണ്ട് ഓഫിസ് പരിസരത്ത് കൊലപ്പെടുത്തിയത്.

സംഭവത്തിന് ശേഷം ഇയാള്‍ കടന്നുകളഞ്ഞു.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

ഭർത്താവിനെതിരെ പരാതി നല്‍കാൻ എസ്.പി ഓഫിസില്‍ എത്തിയതായിരുന്നു യുവതി.

ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

യുവതിയെ പോലീസുകാർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവിനെത്തുടർന്ന് മരിച്ചു.

17 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts