3500 കോടിയുടെ വ്യവസായ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി 

ബെംഗളൂരു: 3500 കോടിയുടെ 64 വ്യവസായ പദ്ധതികള്‍ക്ക് വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ അധ്യക്ഷനായ സംസ്ഥാനതല ഏകജാലക ക്ലിയറൻസ് കമ്മിറ്റി അംഗീകാരം നല്‍കി.

ഈ പദ്ധതികള്‍ മുഖേന സംസ്ഥാനത്ത് 13,896 പേർക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്റർനാഷനല്‍ ബാറ്ററി കമ്പനി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, റിവർ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ യഥാക്രമം 390 ഉം 306.9 കോടിയും സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ക്കായി നിക്ഷേപിക്കും.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

മൊത്തം അംഗീകാരം നല്‍കിയ പദ്ധതികളില്‍ നിക്ഷേപം 50 കോടിയില്‍ കുറയാത്ത 13 വൻകിട പദ്ധതികളിലായി 2,046 കോടിയുടെ നിക്ഷേപത്തിനാണ് അംഗീകാരം നല്‍കിയത്.

ഇതുവഴി 7199 പേർക്ക് തൊഴില്‍ ലഭിക്കും.

15 മുതല്‍ 50 കോടി വരെ നിക്ഷേപമുള്ള 47 പുതിയ പദ്ധതികളിലായി 1058.55 കോടിയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്.

  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്

ഇതുവഴി 6547 പേർക്ക് തൊഴില്‍ ലഭിക്കുമെന്നും എം.ബി. പാട്ടീല്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts