തമിഴ്നാട്ടിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ബസുകൾ തടഞ്ഞു: പെരുവഴിയിലായി യാത്രക്കാർ

ബെംഗളൂരു∙ തമിഴ്നാട്ടിലൂടെയുള്ള അന്തർസംസ്ഥാന ബസ് യാത്ര പ്രശ്നം രൂക്ഷമാകുന്നു.

തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് പോയ ബസുകൾ ഇന്നലെ അർധരാത്രി തമിഴ്നാട് തടഞ്ഞു.

വൺ ഇന്ത്യ വൺ ടാക്സിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം.

അർധരാത്രി യാത്രക്കാരെ ബസിൽനിന്ന് ഇറക്കിവിട്ടു. തമിഴ്നാട് നാഗർകോവിൽ ഭാഗത്തായാണ് ബസ് തടഞ്ഞത്.

വിദ്യാർഥികൾ ഉൾപ്പെടെ നിരവധി മലയാളികളാണ് ഭൂരിഭാഗം യാത്രക്കാരും.

  അടുത്ത നാലു ദിവസം മഴ കടുക്കുന്നു; 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത

മറ്റ് ഏതെങ്കിലും ബസിൽ യാത്ര തുടരാനാണ് തമിഴ്നാട് എംവിഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.

കഴിഞ്ഞദിവസം കേരളത്തിൽനിന്നു തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

ബസുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്നാട് മോട്ടർ വാഹന വകുപ്പ് അംഗീകരിക്കുന്നില്ലെന്നും ആണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ വാദം.

തമിഴ്നാട്ടിൽ റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ഉയർന്ന നികുതി വേണമെന്ന് നിലപാടെടുത്തതോടെയാണ് സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നതെന്നും ബസ് ഉടമകൾ വിശദീകരിച്ചു.

  ബെംഗളൂരുവിൽ നടുറോഡിൽ തല്ലുമാല; കാഴ്ചക്കാരായി പോലീസ്, ഒടുവിൽ ഇടപെട്ട് വിദേശ വനിത!

ഇതിനു പിന്നാലെയാണ് ഇന്ന് ബസുകൾ അതിര്‍ത്തികളിൽ തഞ്ഞിട്ടതായുള്ള വാര്‍ത്തയെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts

Click Here to Follow Us