ജാഗ്രത വേണം; നഗരത്തിൽ പാമ്പ് ശല്യം രൂക്ഷം

ബെംഗളൂരു : ബെംഗളൂരുവിൽ പാമ്പ് ശല്യം രൂക്ഷമാകുന്നു. വീടുകൾക്കകത്തും പരിസരപ്രദേശങ്ങളിലും പതിവായി പാമ്പുകളെ കാണുന്നതായി റിപ്പോർട്ട് .

ബൊമ്മനഹള്ളി, ബൈട്ടരായനപുര, ദാസറഹള്ളി, മഹാദേവപുര, രാജരാജേശ്വരിനഗർ സോണുകളിലാണ് പാമ്പ് ശല്യം രൂക്ഷം.

ഒരാഴ്ചയ്ക്കിടെ ബി.ബി.എം.പി.യുടെ വൈൽഡ്‌ലൈഫ് റെസ്‌ക്യൂ സംഘത്തിന് നൂറിലേറെ പരാതികളാണ് ലഭിച്ചത്. യെലഹങ്ക, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ പരാതികളും ലഭിച്ചത്.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

അതേസമയം, വൈൽഡ്‌ലൈഫ് റെസ്‌ക്യൂ സംഘത്തിലെ ജീവനക്കാരുടെ കുറവുകാരണം പാമ്പിനെ പിടിക്കാൻ ജീവനക്കാർക്ക് കൃത്യസമയത്ത് എത്താൻ സാധിക്കുന്നില്ലെന്ന് പരാതിയുണ്ട്.

പാമ്പുകളുടെ പ്രജനന സമയമായതിനാലാണ് പാമ്പുകളെ കൂടുതലായി കാണുന്നതെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കോർപ്പറേഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ യുവതിക്ക് നേരെ സഹതാമസക്കാരിയുടെ അതിക്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts