ഏഴാംക്ലാസ് വിദ്യാർഥിനിയെ ഗർഭിണിയാക്കി; സർക്കാർ സ്കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു : കർണാടകത്തിലെ ചിക്കബെല്ലാപുരയിൽ ഏഴാംക്ലാസ് വിദ്യാർഥിനിയെ ഗർഭിണിയാക്കിയ സർക്കാർ സ്കൂൾ പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു.

ഷിദ്‌ലഘട്ട സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകനായ ജി. വെങ്കടേഷ് ആണ് അറസ്റ്റിലായത്. സ്കൂളിലെ ഓഫീസിൽവെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടിയുടെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മൂന്നുമാസം ഗർഭിണിയാണെന്ന് മനസ്സിലായത്.

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

തുടർന്ന്, പെൺകുട്ടിയെ ചോദ്യംചെയ്തപ്പോൾ വെങ്കടേഷ് കഴിഞ്ഞ ആറുമാസമായി സ്കൂൾ ഓഫീസിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തി.

പെൺകുട്ടി എതിർത്തിട്ടും ലൈംഗികപീഡനം തുടർന്നതായി പോലീസ് പറഞ്ഞു. വെങ്കടേഷിനെതിരേ പോക്സോ കേസ് രജിസ്റ്റർചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts