കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള സർവീസ്; ഒരു മാസത്തിനകം ഓടിത്തുടങ്ങാൻ കൂടുതൽ അംബാരി ബസുകൾ

ബെംഗളൂര: കേരളത്തിലേക്ക് കൂടുതൽ മൾട്ടി ആക്സിൽ സ്ലീപ്പർ എസി ബസ് സർവീസുകൾ തുടങ്ങാൻ കർണാടക ആർടിസി.

എറണാകുളത്തേക്ക് അംബാരി ഉത്സവും കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് അംബാരി ഡ്രീം ക്ലാസ് സർവീസുകളുമാണ് ആരംഭിക്കുന്നത്.

പുതിയ ബസുകൾ ലഭിക്കുന്നതോടെ ഒരു മാസത്തിനുള്ളിൽ സർവീസ് തുടങ്ങും. നിലവിൽ എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കാണ് വോൾവോയുടെ അംബാരി ഉത്സവ് സർവീസുള്ളത്.

ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്ക് നിലവിലോടുന്ന ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പർ ബസുകൾക്ക് പകരമാണ് സ്ലീപ്പർ ബസുകൾ ഓടിക്കുക.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

അംബാരി ഡ്രീം ക്ലാസ് സീരീസിലുള്ള 40 ബസുകളാണ് കർണാടക ആർടിസി ഓർഡർ ചെയ്തത്.

ഇതിൽ 20 എണ്ണം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സർവീസ് ആരംഭിച്ചിരുന്നു.

കേരള ആർടിസി സ്വിഫ്റ്റിന് 8 ഗജരാജ എസി സ്ലീപ്പർ ബസ് സർവീസാണ് ബെംഗളൂരുവിൽ നിന്നുള്ളത്. ഇതിൽ 4 എണ്ണം വീതം തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമാണ് സർവീസ് നടത്തുന്നത്.

കൂടാതെ തിരുവനന്തപുരത്തേക്ക് സീറ്റർ കം സ്ലീപ്പർ വിഭാഗത്തിൽ ഒരു എസി, നോൺ എസി ബസും സർവീസ് നടത്തുന്നുണ്ട്.

3 ട്രെയിനുകളിൽ കൂടുതൽ കോച്ച് സ്ഥിരമാക്കി കേരളത്തിലേക്കുള്ള 3 ട്രെയിനുകളിൽ താൽക്കാലികമായി അനുവദിച്ച അധിക കോച്ചുകൾ സ്ഥിരപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിന് (16525/16526) ഒരു എസി തേഡ് ഇക്കോണമി കോച്ചും കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസിന് (16511/16512) ഒരു എസി ത്രീ ടയർ, ഒരു സ്ലീപ്പർ കോച്ച് എന്നിവയും യശ്വന്ത്പുര–കൊച്ചുവേളി എസി എക്സ്പ്രസിന് (22677/22678) ഒരു ടു ടയർ കോച്ചുമാണ് അധികമായി ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts