‘മഴദൈവങ്ങളെ’ പ്രീതിപ്പെടുത്തുമെന്ന വിചിത്ര ആചാരം; മഴ പെയ്യിക്കാൻ സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ചു

ബെംഗളൂരു : മഴ പെയ്യാനായി സംസ്കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ച് ഗ്രാമവാസികൾ. ‘മഴദൈവങ്ങളെ’ പ്രീതിപ്പെടുത്തുമെന്ന വിശ്വാസത്തിൽ ചിക്കമഗളൂരുവിലെ അജ്ജംപുര താലൂക്ക് പരിധിയിലെ രണ്ട് ഗ്രാമങ്ങളിലാണ് വിചിത്ര ആചാരം നടന്നത്.

രണ്ടാഴ്ചയ്ക്കിടെ അഞ്ച് മൃതദേഹങ്ങൾ ഇങ്ങനെ പുറത്തെടുത്ത് കത്തിച്ചു. ജലധിഹള്ളി ഗ്രാമത്തിൽ ഒറ്റരാത്രിയാണ് നാല് മൃതദേഹങ്ങൾ പുറത്തെടുക്കുകയും കത്തിക്കുകയും ചെയ്തതെന്ന് ഗ്രാമവാസികൾ പറഞ്ഞു.

ശിവാനി ഗ്രാമത്തിൽ ഏതാനും മാസംമുമ്പ് മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം വ്യാഴാഴ്ചയാണ് പുറത്തെടുത്ത് കത്തിച്ചത്. ഒട്ടേറെയാളുകൾ ഇതിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. അന്ന് പ്രദേശത്ത് മഴപെയ്യുകയും ചെയ്തു.

  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്

അതേസമയം, മൃതദേഹങ്ങൾ പുറത്തെടുക്കുകയും കത്തിക്കുകയുംചെയ്തകാര്യം റെവന്യു ഉദ്യോഗസ്ഥരോ പോലീസോ അറിഞ്ഞിരുന്നില്ല.

ഫോട്ടോയോ വീഡിയോയോ പകർത്താൻ ചടങ്ങിനു നേതൃത്വംനൽകിയവർ ആരെയും അനുവദിച്ചില്ല. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മിഷണർ മീന നാഗരാജ് പറഞ്ഞു.

കടുത്തവരൾച്ച ബാധിച്ച ഗ്രാമങ്ങളാണിത്. കവുങ്ങുകൃഷിയാണ് മേഖലയിൽ ഏറെയും. കവുങ്ങുകളെ വരൾച്ചയിൽനിന്ന് രക്ഷപ്പെടുത്താനാണ് മഴയ്ക്കായി വിചിത്ര ആചാരം നടത്താൻ ഗ്രാമവാസികൾ തയ്യാറായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പക്കവട വാങ്ങാൻ ഭർത്താവ് പോയി; ബസ് സ്റ്റാൻഡിൽ നിന്ന് നവവധുവിനെ കാണാതായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ
[masterslider id="10"]

Related posts

Click Here to Follow Us