1591 കിലോ കഞ്ചാവ് ലോറിയിൽ കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : ബീദറിലെ ഔറാടിൽ ലോറിയിൽ കടത്തുകയായിരുന്ന 1591 കിലോ കഞ്ചാവ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) പിടികൂടി.

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിൽ പ്രത്യേകം നിർമിച്ച അറയിൽനിന്ന് കവറുകളിൽ പൊതിഞ്ഞനിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

ആന്ധ്രാപ്രദേശ്-ഒഡിഷ അതിർത്തിയിലെ വനമേഖലയിൽനിന്നാണ് ഇവ എത്തിച്ചതെന്നാണ് പ്രാഥമികനിഗമനം. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ എൻ.സി.ബി. അറസ്റ്റുചെയ്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയാണ്.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്തവിധമാണ് ലോറിയിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഭക്ഷ്യധാന്യവും പലചരക്കുകളുമുൾപ്പെടെ മറ്റ് സാധനങ്ങളും ലോറിയിലുണ്ടായിരുന്നു. വടക്കൻ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് കഞ്ചാവുകടത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച പ്രാഥമിക വിവരം.

കഴിഞ്ഞമാർച്ചിലും ബീദറിൽനിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. അന്ന് 1596 കിലോ കഞ്ചാവാണ് ലോറിയിൽനിന്ന് കണ്ടെടുത്തത്.

കഞ്ചാവുകടത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ തെലങ്കാനയുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിലും ചെക്‌പോസ്റ്റുകളിലും പോലീസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts