സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; 30,602 പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റ് സംവിധാനം; വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന കേന്ദ്രങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : കർണാടകത്തിലെ 14 മണ്ഡലങ്ങളിലേക്ക് വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചീഫ് ഇലക്ട്രൽ ഓഫീസർ മനോജ് കുമാർ മീണ അറിയിച്ചു.

ബെംഗളൂരു റൂറലിലെ 2,829 പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റ് സംവിധാനമുണ്ടാകും. റിട്ടേണിങ് ഓഫീസർമാരുടെയും നിരീക്ഷകരുടെയും അഭ്യർഥനപ്രകാരമാണ് വെബ്കാസ്റ്റ് ചെയ്യുന്നതെന്നും ഈ മണ്ഡലത്തിലേക്ക് കൂടുതൽ സുരക്ഷാ സേനയെ അയക്കുമെന്നും മനോജ് കുമാർ മീണ പറഞ്ഞു.

ബെംഗളൂരു സെൻട്രൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു റൂറൽ, ഉഡുപ്പി – ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ചിക്കബെല്ലാപുര, കോലാർ എന്നീ മണ്ഡലങ്ങളിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!

ആകെ 30,602 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇവിടെ 1.4 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കും.

കൂടാതെ 5,000 മൈക്രോ നിരീക്ഷകർ, 50,000 സിവിൽ പോലീസുകാർ, സെൻട്രൽ പാർലമെന്ററി ഫോഴ്‌സിന്റെയും സംസ്ഥാന ആംഡ് പോലീസ് ഫോഴ്‌സിന്റെയും 65 കമ്പനികൾ എന്നിവരെയും പോളിങ് സ്റ്റേഷനുകളിൽ സുരക്ഷയ്ക്കായി നിയോഗിക്കും.

തിങ്കളാഴ്ച മുതൽ സെൻട്രൽ പാർലമെന്ററി ഫോഴ്‌സിന്റ ഏഴു കമ്പനികൾ മണ്ഡലത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 1370 പോളിങ് സ്റ്റേഷനുകളിൽ സി.സി.ടി.വി. ക്യാമറകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം

14 മണ്ഡലങ്ങളിലുമായി 2,88,19,342 വോട്ടർമാരാണുള്ളത്. ഇതിൽ 1,44,28,099 പുരുഷ വോട്ടർമാരും 1,43,88,176 സ്ത്രീ വോട്ടർമാരും 3,067 ട്രാൻസ്‌ജെൻഡർമാരുമാണ്. ബെംഗളൂരു റൂറൽ, മൈസൂരു മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും
[masterslider id="10"]

Related posts

Click Here to Follow Us