തിരഞ്ഞെടുപ്പിന് ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്താൻ രണ്ടു പ്രത്യേക തീവണ്ടികൾ വിശദാംശങ്ങൾ

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് രണ്ടു പ്രത്യേക തീവണ്ടികൾ അനുവദിച്ചു.

വോട്ടെടുപ്പിന്റെ തലേദിവസമായ 25-നാണ് പ്രത്യേക സർവീസുകൾ. ബെംഗളൂരു ബൈയപ്പനഹള്ളിയിൽനിന്ന് കൊച്ചുവേളിക്കും ഷൊർണൂർവഴി മംഗളൂരുവിലേക്കുമാണ് സർവീസ്.

തീവണ്ടികളും സമയവും

എസ്.എം.വി.ബി.-കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ: 25-ന് വൈകീട്ട് 3.50-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് 26-ന് രാവിലെ ഏഴിന് കൊച്ചുവേളിയിലെത്തും. തിരിച്ച് 26-ന് രാവിലെ എട്ടിന് പുറപ്പെടുന്ന വണ്ടി രാത്രി 11.50-ന് ബെംഗളൂരുവിലെത്തും.

  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

എസ്.എം.വി.ബി.-മംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ: 25-ന് വൈകീട്ട് ആറിന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി 26-ന് രാവിലെ 10-ന് മംഗളൂരുവിലെത്തും. തിരിച്ച് 26-ന് ഉച്ചയ്ക്ക് 12-ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് 27-ന് പുലർച്ചെ മൂന്നിന് ബെംഗളൂരുവിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us