മംഗളൂരു – കോട്ടയം ട്രെയിൻ സർവീസ് ആരംഭിച്ചു 

ബെംഗളൂരു: മംഗളൂരു റൂട്ടില്‍ ആഴ്ചാവസാനം അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ മംഗളൂരു- കോട്ടയം ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു.

ഏഴ് സര്‍വീസാണ് ആകെയുള്ളത്.

ട്രെയിന്‍ നമ്പര്‍ 06075 മംഗളൂരു സെന്‍ട്രല്‍- കോട്ടയം ട്രെയിന്‍ സര്‍വീസ് മംഗളൂരുവില്‍ നിന്ന് ശനിയാഴ്ച രാവിലെ 10.30ന് തുടങ്ങും.

രാത്രി 7.30ന് കോട്ടയത്ത് എത്തും. ഇനി ഏപ്രില്‍ 27, മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന് എന്നി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

മടക്ക ട്രെയിനായ 06076 കോട്ടയം- മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ രാത്രി 9.45ന് കോട്ടയത്ത് നിന്ന് തിരിക്കും.

പിറ്റേന്ന് വെളുപ്പിന് 6.55ന് മംഗലാപുരത്ത് എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രവചനാതീതമായി പലപ്പോഴും പെരുമഴ; ടെക് സിറ്റിക്ക് രക്ഷയാകേണ്ട റഡാർ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts