ഭാവി വധുവിനെ കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ യുവ ഹീറോയാണ് ഉണ്ണി മുകുന്ദന്‍.

വയസ്സ് മുപ്പത്തിയാറിലെത്തിയിട്ടും താരം ബാച്ചിലര്‍ ലൈപ് തുടരുന്നതില്‍ ഒരു പക്ഷത്തിന് നല്ല അമര്‍ഷമുണ്ട്.

അതുകൊണ്ട് തന്നെ ഗോസിപ്പുകോളങ്ങളില്‍ താരം സ്ഥിര സാന്നിധ്യമാണ് നടൻ.

ഇപ്പോഴിതാ വിവാഹത്തിനെ കുറിച്ച്‌ ഉണ്ണി മകുന്ദന്‍ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

പുതിയ ചിത്രം ജയ് ഗണേഷിന്റെ പ്രൊമോഷനിടെയിലാണ് ഉണ്ണി വിവാഹത്തിനെ കുറിച്ചും പങ്കിടുന്നത്.

ഉണ്ണിയ്‌ക്കൊപ്പം മഹിമയും അഭിമുഖത്തിലുണ്ടായിരുന്നു.

ഇപ്പോഴും സിംഗിളാണെന്ന് ഉണ്ണി പറയുന്നു. എന്നാല്‍ അതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല.

  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി

ഒരു പ്രായം വരെ സിംഗിളാണെന്ന് പറയുന്നത് രസമാണെന്നും എന്നാല്‍ തന്റെ ഈ പ്രായത്തിലും സിംഗിളാണെങ്കില്‍ അത് ട്രാജഡിയാണെന്നും ഉണ്ണി പറയുന്നു.

പെണ്ണ് കിട്ടാഞ്ഞിട്ടാണോയെന്ന അവതാരകയുടെ ചോദ്യത്തിന് ഉണ്ണി പൊട്ടിച്ചിരിക്കുകയാണ്, ഇതൊക്കെ ലൈഫില്‍ സംഭവിക്കുന്ന കാര്യങ്ങളാണെന്നും നിസാരമായി കണ്ടാല്‍ മതിയെന്നും ഉണ്ണി പറയുന്നു.

അമ്മ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, പറഞ്ഞ് പറഞ്ഞ് അമ്മയ്ക്ക് സ്ട്രസ്സായി തുടങ്ങിയെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

അതിനിടെ, ഉണ്ണി തന്നോട് പങ്കുവച്ചിട്ടുള്ള ഭാവിവധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മഹിമയും പറയുന്നുണ്ട്.

നീണ്ട മൂക്കുള്ള പെണ്‍കുട്ടികളെയാണ് ഉണ്ണിയ്ക്ക് താത്പര്യം.

  കർണാടകയിൽ വികസന കുതിപ്പ്: അന്താരാഷ്ട്ര സ്റ്റേഡിയത്തിനും ദുരഭിമാനക്കൊല തടയാനുളള പുതിയ നിയമത്തിനും അംഗീകാരം

അവരുടെ മുഖത്ത് നോക്കുമ്പോള്‍ തേജസ് കൂടുതലാണെന്ന് ഉണ്ണി പറഞ്ഞിട്ടുണ്ടെന്നും മഹിമ പറയുന്നുണ്ട്.

അതേസമയം, ഉണ്ണിക്ക് പറ്റിയ പെണ്‍കുട്ടിയെ കണ്ടാല്‍ താന്‍ പറയുമെന്നും മഹിമ പറയുന്നു.

തന്റെ മൂക്കിന് നീളമില്ലെന്ന് ഉണ്ണി പറഞ്ഞിട്ടുണ്ടെന്നും മഹിമ തമാശയായി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം
[masterslider id="10"]

Related posts

Click Here to Follow Us