വേനല്‍ ചൂട് സഹിക്കവയ്യ;തെരഞ്ഞെടുപ്പു ഒരു മണിക്കൂര്‍ കൂടി കൂട്ടി.

ബെംഗളൂരു : മേയ് 12ലെ പോളിങ്, കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് ഒരുമണിക്കൂർ കൂടി തിരഞ്ഞെടുപ്പു കമ്മിഷൻ നീട്ടി. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.ഒരു ദിവസം ഒരു ലക്ഷത്തിലധികം രൂപ പിൻവലിക്കുന്ന സ്ഥാനാർഥിയെ കുറിച്ച് അന്വേഷണം നടത്തുന്നതിനൊപ്പം പത്തു ലക്ഷത്തിലധികം രൂപയുടെ ഏത് ഇടപാടും ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. സംശയകരമായ ഇടപാടുകൾ ആദായനികുതി വകുപ്പിനെ അറിയിക്കാൻ കർണാടകയിലെ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

പ്രചാരണച്ചെലവ് ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാനാർഥികളിൽനിന്നു പിടിച്ചെടുക്കുന്ന അനധികൃത പണം ആദായനികുതി വകുപ്പിനു കൈമാറേണ്ടതുണ്ട്. പണമിടപാട് സ്ഥാപനങ്ങൾ, ഹവാലാ ഏജന്റുമാർ, തുടങ്ങിയവരുടെ നീക്കങ്ങളും നിരീക്ഷിക്കണം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ, വാഹനങ്ങളിൽ കർശന പരിശോധന നടത്തണമെന്നു റിട്ടേണിങ് ഓഫിസർമാർക്കു ഹാസൻ കലക്ടർ ഡി. രൺദീപിന്റെ നിർദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts