ആഞ്ജനേയ ക്ഷേത്രത്തിലെ പണം ചോർന്നതിൻ്റെ വീഡിയോ വൈറലാകുന്നു

ബംഗളുരു : താലൂക്കിലെ പ്രസിദ്ധമായ അഞ്ജനാദ്രി കുന്നിലെ ശ്രീ അഞ്ജനാദ്രി സ്വാമി ക്ഷേത്രത്തിലെ സംഭാവന പണം കാണാതായതിനെ വീഡിയോ വൈറലാകുന്നു. ഇത് നിരവധി സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

അഞ്ജനാദ്രി ക്ഷേത്രത്തിൻ്റെ പ്രതിമാസ സംഭാവനയായ കാണിക്ക വഞ്ചിയിൽ ഗണ്യമായി കുറഞ്ഞതും ചർച്ചയ്ക്ക് കാരണമായിട്യൂണ്.

ഇപ്പോഴിതാ പണം ചോർന്നതിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഈ വീഡിയോയിൽ, പൂജാരിയെപോലെ വേഷധാരിയായ ഒരാൾ പ്രത്യക്ഷപ്പെടുകയും ആദ്യം ആഞ്ജനേയനെ പൂജിക്കുകയും ചെയ്യുന്നു.

പിന്നീട് ഭക്തർ വഴിപാട് തളികയിൽ ഇട്ട വലിയ തുകയുടെ നോട്ടുകൾ ഓരോന്നായി സഞ്ചിയിൽ നിറയ്ക്കുന്നതും കാണാം.

പ്രതിമാസം ശരാശരി 20 മുതൽ 22 ലക്ഷം രൂപ വരെ വരുമാനമുള്ള അഞ്ജനാദ്രി ക്ഷേത്രത്തിൽ ആദ്യമായി കാണിക്ക വഞ്ചിയിൽ ലഭിച്ചത് 9.89 ലക്ഷം രൂപ മാത്രം. ഇത് പല സംശയങ്ങൾക്കും കാരണമായിരുന്നു.

ക്ഷേത്രത്തിൻ്റെ വികസനത്തിനായി ഭക്തർ സമർപ്പിച്ച പണം എങ്ങനെ അധികൃതർ കൊണ്ടുപോകാൻ അനുവദിച്ചുവെന്നതാണ് ഇപ്പോൾ പൊതുജനങ്ങളും ഭക്തജനങ്ങളും ചർച്ച ചെയ്യുന്നത്.

ക്ഷേത്ര ഭരണസമിതി ഇക്കാര്യം വ്യക്തമാക്കണമെന്ന് ഹിന്ദു ജാഗരൺ ഫോറം നേതാവ് നീലകണ്ഠ നാഗഷെട്ടി ആവശ്യപ്പെട്ടു.

Related posts