ആദ്യം വെള്ളത്തിൽ ദുർഗന്ധം പിന്നീട് മുടി; വാട്ടർ ടാങ്കിൽ അഴുകിയ മൃതദേഹം കണ്ടെത്തി; ദിവസങ്ങളോളം ഈ വെള്ളം കുടിച്ചവർ ആശങ്കയിൽ

ബെംഗളൂരു : കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തി.

ബിദറിലെ അനദുര ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ വീടുകളിൽ എത്തിച്ചിരുന്ന വെള്ളം ദുർഗന്ധം വമിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയിരുന്നു.

മലിനജലം കുടിവെള്ളത്തിൽ കലർന്നതായാണ് ആദ്യം സംശയം തോന്നിയത്. വീട്ടിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തിൽ മുടി കയറുകയായിരുന്നു.

പരാതിയെ തുടർന്ന് വാട്ടർ ടാങ്ക് പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് ഒരാളുടെ മൃതദേഹം അഴുകിയ നിലയിൽ ടാങ്കിൽ കണ്ടെത്തിയത്.

  ടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!

മൃതദേഹം എത്ര നാളായി വാട്ടർ ടാങ്കിൽ കിടന്നുവെന്നോ കൊലപാതകമാണോ ആത്മഹത്യയാണോ എന്നറിയില്ല. മൃതദേഹം കിടന്നിരുന്ന ടാങ്കിലെ വെള്ളമാണ് ദിവസങ്ങളായി ഗ്രാമവാസികൾ കുടിക്കുന്നത്. ഇതറിഞ്ഞതോടെ ഗ്രാമവാസികൾ ആശങ്കയിലാണ്.

കുടിവെള്ളത്തിന് ദുർഗന്ധം വമിച്ചപ്പോഴാണ് മൃതദേഹം കണ്ടതെന്ന് ഗ്രാമപ്പഞ്ചായത്ത് പിഡിഒ അറിയിച്ചു. ആദ്യം മുടി വാട്ടർ ടാങ്കിൽ വന്നു. മാത്രമല്ല, വെള്ളം കുടിക്കാൻ പറ്റാത്ത വിധം ദുർഗന്ധം വമിക്കുകയും ചെയ്തു. ഇപ്പോഴിതാ സത്യം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഗ്രാമവാസികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്ര ഇനി പറക്കും! പിങ്ക് ലൈനിൽ കലക്കൻ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം
[masterslider id="10"]

Related posts

Click Here to Follow Us