നഗരത്തിൽ പാർക്കിങ്ങിനെച്ചൊല്ലി സംഘർഷം: വീട്ടിൽ കയറി ആക്രമിച്ച മൂന്നു പേർ അറസ്റ്റിൽ  

ബെംഗളൂരു : പ്രകതി ബാരംഗയിൽ പാർക്കിംഗ് വിവാദത്തിൽ അയൽവാസികൾ തമ്മിലുള്ള തർക്കം രൂക്ഷമാവുകയും ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും അപരിചിതർ ചേർന്ന് മർദ്ദിക്കുകയും ചെയ്തു.

വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച് വസ്ത്രങ്ങളും മൊബൈൽ ഫോണുകളും അപഹരിച്ചതായി ഇരകൾ പരാതിപ്പെട്ടു.

പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അയൽവാസിയെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

ഞായറാഴ്ച രാത്രി പ്രഗതിപുരയിലായിരുന്നു സംഭവം. ഓട്ടോറിക്ഷ ഉടമ സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്തതിനെത്തുടർന്ന് ഇരുവീട്ടുകാരും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.

സുകുമാർ, സയിദ് തൽഹ എന്നിവർ തമ്മിലാണ് വഴക്കുണ്ടായത്. സുകുമാർ നൽകിയ പരാതായിലാണ് കേസെടുത്തതെന്ന് സൗത്ത് ഡി.സി.പി. ശിവപ്രകാശ് ദേവരാജു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts