കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിളയ് വിപിൻചന്ദ്ര അഞ്ജാരിയ ചുമതലയേറ്റു

ബെംഗളൂരു : കർണാടക ഹൈക്കോടതിയുടെ 34-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിളയ് വിപിൻചന്ദ്ര അഞ്ജാരിയ (59) ചുമതലയേറ്റു.

രാജ്ഭവനിൽനടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, നിയമ-പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവർ പങ്കെടുത്തു.

  മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണ്; പരിഹസിച്ച് സലീം കുമാർ

ചീഫ് ജസ്റ്റിസായിരുന്ന പി.എസ്. ദിനേശ് കുമാർ കഴിഞ്ഞ ശനിയാഴ്ച വിരമിച്ചതിനെത്തുടർന്നാണ് നിളയ് വിപിനചന്ദ്ര അഞ്ജാരിയ ചുമതലയേറ്റത്.

1965 മാർച്ച് 23-ന് അഹമ്മദാബാദിൽ ജനിച്ച ജസ്റ്റിസ് അഞ്ജാരിയ 2011 നവംബർ മുതൽ ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായിരുന്നു.

ഈ മാസം ആദ്യമാണ് സുപ്രീംകോടതി കൊളീജിയം കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാർശചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us