മകൾ മുഖേന പ്രശ്‌നം അറിയിച്ച് അമ്മ: സംഭവസ്ഥലത്ത് തന്നെ പരിഹാരത്തിന് ഉത്തരവിട്ട് ഡിസിഎം ഡികെ ശിവകുമാർ

ബെംഗളൂരു : സംസാരശേഷിയില്ലാത്ത സുനിതാ ബായി മകൾ അർപ്പിതയിലൂടെ തൻ്റെ പ്രശ്‌നം ഡിസിഎം ഡികെ ശിവകുമാറിന്റെ മുൻപിൽ വെളിപ്പെടുത്തി.

കുട്ടിയുടെ വാക്ചാതുര്യത്തെ അഭിനന്ദിച്ച ഡിസിഎം ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് “സുനിതാ ബായിക്ക് പെൻഷൻ തുകയും ഗൃഹലക്ഷ്മി പണവും ലഭിക്കാൻ ക്രമീകരണം ചെയ്യണം എന്നും അദ്ദേഹം ഉത്തരവിട്ടു.

യശ്വന്ത്പൂർ, രാജരാജേശ്വരി നഗർ നിയമസഭാ മണ്ഡലങ്ങളിലെ ജ്ഞാനഭാരതി പ്രാന്തത്തിലുള്ള ബിപിഡി സ്റ്റേഡിയത്തിൽ നടന്ന “സേവനത്തിനും സഹകരണത്തിനും സർക്കാർ പടിവാതിൽക്കലെത്തി” എന്ന പരിപാടിയിലാണ് ജനങ്ങളുടെ നൂറുകണക്കിന് പ്രശ്‌നങ്ങൾ ഡിസിഎം സ്ഥലത്തുതന്നെ പരിഹരിച്ചത്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ഡിസിഎം മുതിർന്ന പൗരന്മാരുടെയും സ്ത്രീകളുടെയും അടുത്ത് ചെന്ന് അവർക്കിടയിൽ ഇരുന്ന് പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അപേക്ഷകളിലെ പിഴവുകൾ തിരുത്തുകയും നിരവധി പ്രശ്നങ്ങൾക്ക് സ്ഥലത്തുതന്നെ പരിഹാരം നിർദേശിക്കുകയും ചെയ്തത് പ്രത്യേകമായി.

അടിയന്തര ജോലികൾക്കായി ഡി. കെ ശിവകുമാർ പോയതിന് പിന്നാലെ എംപി ഡി. കെ സുരേഷ് ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts