പ്രണയത്തെക്കുറിച്ചും വിവാഹത്തെകുറിച്ചും തുറന്ന് പറഞ്ഞ് ഹണി റോസ് 

വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്തുള്ളൂവെങ്കിലും ഇന്ന് ഒത്തിരി ആരാധകർ ഉള്ള നടിയാണ് ഹണി റോസ്.

ഇപ്പോഴിതാ പ്രണയത്തോടുള്ള കാഴ്ചപ്പാടിനെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഹണി റോസ്.

‘തന്നെ സംബന്ധിച്ച്‌ വാലന്റൈൻസ് ദിനം ഏറെ ഇഷ്ടപ്പെട്ടൊരു ദിവസമാണെന്ന് ഹണി പറയുന്നു.

താൻ ഒരു വിമണ്‍സ് കോളേജിലാണ് പഠിച്ചതെന്നും അതുകൊണ്ട് തന്നെ പ്രണയദിനം അന്നൊന്നും കാര്യമായി ആഘോഷിക്കാൻ സാധിച്ചിട്ടില്ലെന്നും ഹണി റോസ് പറയുന്നു.

അന്ന് കോളേജിലും വലിയ ആഘോഷങ്ങളില്ല.

മാത്രമല്ല ആ സമയം തന്നെ സിനിമയില്‍ എത്തിയതിനാല്‍ തനിക്ക് കേളേജില്‍ പോകാൻ പോലും സമയം കിട്ടിയിരുന്നില്ല’, നടി പറഞ്ഞു.

  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ

അതേസമയം തനിക്ക് പ്രണയിക്കാൻ ഇഷ്ടമാണെന്നും നടി തുറന്നുപറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ വികാരങ്ങളില്‍ ഒന്നാണ് പ്രണയം.

പ്രണയിക്കാൻ എനിക്കും ഇഷ്ടമാണ്. ഒരുപാട് പ്രണയിച്ചിട്ടും ഉണ്ട്.

പക്ഷേ ഇപ്പോള്‍ ഞാൻ സിംഗിളാണ് കേട്ടോ, ഹണി പറയുന്നു.

തനിക്ക് എല്‍കെജിയില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ പലരോടും ക്രഷ് തോന്നിയിട്ടുണ്ട്.

സ്കൂളില്‍ പഠിക്കുമ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും അതൊന്നും ആരോടും പറയുകയും ഇല്ല, അതിനുള്ള ധൈര്യവും ഇല്ല.

പ്രണയലേഖനങ്ങള്‍ എഴുതാനും അത് ആർക്കെങ്കിലും കൊടുക്കാനുമൊക്കെ പേടിയായിരുന്നു.

എന്നാല്‍ ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് എല്ലാം എളുപ്പമായിരിക്കുകയാണ്’, ഹണി പറഞ്ഞു.

തനിക്ക് സ്കൂളില്‍ പഠിക്കുമ്പോള്‍ പ്രണയ ലേഖനം കിട്ടിയ സംഭവവും ഹണി പറഞ്ഞു. ‘ ഏഴില്‍ പഠിക്കുമ്പോഴാണ് പ്രണയ ലേഖനം ലഭിച്ചത്.

  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് തന്നത്.

തന്റെ മടിയില്‍ വലിച്ചെറിഞ്ഞ് പോകുകയായിരുന്നു.

എന്തായാലും പ്രണയ ലേഖനങ്ങളൊക്കെ നല്ല രസമാണ്’, നടി.

വിവാഹം കഴിക്കാനും തനിക്ക് പ്ലാൻ ഉണ്ടെന്നെന്നും നടി വ്യക്തമാക്കി.

വിവാഹം ഭാവിയില്‍ സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

തനിക്ക് പറ്റിയൊരു പങ്കാളിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

അങ്ങനെയൊരാളെ കണ്ടെത്താനായാല്‍ തീർച്ചയായും വിവാഹം കഴിക്കും.

പക്ഷേ എപ്പോഴാണ് സംഭവിക്കുകയെന്ന് തനിക്ക് പറയാനാകില്ല, നടി പറഞ്ഞു.

സിനിമയെ ഇഷ്ടപ്പെടുന്നയാളാണ് താൻ എന്നും അതുകൊണ്ട് തന്നെ സിനിമ ഇഷ്ടപ്പെടുന്നൊരാള്‍ തന്നെ തനിക്ക് വേണമെന്നും ഹണി റോസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts