പോലീസിനെ കുഴക്കി മിനർവ സർക്കിളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലെ പെട്ടികൾ

ബെംഗളൂരു: തലസ്ഥാനത്തെ ഒരു യാചകൻ്റെ പ്രവർത്തി കാരണം  പോലീസ് വട്ടം കറങ്ങിയത് മണിക്കൂറുകളോളം. ഫെബ്രുവരി 12 ന് നടന്ന സംഭവം ഈയിടെയാണ് പുറത്തായത്.

എടിഎമ്മിന് മുന്നിൽ ഉപേക്ഷിച്ച മൂന്ന് പെട്ടികൾ ബോംബ് സ്ക്വാഡിനെ വിന്യസിക്കാൻ പോലീസിനെ നിർബന്ധിതരാക്കി.

ഫെബ്രുവരി 12ന് കൊട്ടക് മഹീന്ദ്ര ബാങ്ക് എടിഎമ്മിൽ സുരക്ഷാ ജീവനക്കാരൻ അകത്ത് ഇരിക്കുകയായിരുന്നു.

കുറച്ച് സമയം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് എടിഎമ്മിന് സമീപം ഉപേക്ഷിച്ച നിലയിൽ മൂന്ന് പെട്ടികൾ കണ്ടത്.

കണ്ടെടുത്ത പെട്ടികൾ എടിഎമ്മിനുള്ളിൽ പണം സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

ഇത് സുരക്ഷാ ജീവനക്കാരനെ ആശയക്കുഴപ്പത്തിലാക്കി. തൻ്റെ എടിഎമ്മിന് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മിനർവ സർക്കിളിൽ ട്രാഫിക് നിയന്ത്രിക്കുന്ന ട്രാഫിക് പോലീസിനെ വിവരമറിയിച്ചു.

ട്രാഫിക് പോലീസ് സ്ഥലത്തെത്തി സൂക്ഷ്മമായി പരിശോധിച്ചപ്പോൾ സമസ്തയും തോന്നിയതിനെ തുടർന്ന് ലോക്കൽ പോലീസിൽ വിവരമറിയിച്ചു.

പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുൻകരുതൽ നടപടിയെന്ന നിലയിൽ ബോംബ് സ്ക്വാഡിനെ വിന്യസിച്ചു.

വിശദമായ പരിശോധനയ്‌ക്ക് ശേഷം സ്‌ഫോടകവസ്തുക്കൾ ഇല്ലെന്ന് പോലീസ് കണ്ടെത്തി. പെട്ടികൾ കാലിയായതിനാൽ എടിഎമ്മിനുള്ളിൽ ഉപയോഗിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

പോലീസ് സ്ഥലത്തുനിന്നും പോയെങ്കിലും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മൂന്ന് പെട്ടികളും എടിഎമ്മിന് പുറത്ത് സൂക്ഷിച്ച ശേഷം ഭിക്ഷാടകൻ സ്ഥലം വിടുകയായിരുന്നെനും കണ്ടെത്തി.

പെട്ടികൾ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

എന്നിരുന്നാലും, ഏതെങ്കിലും ബാങ്കുകളിൽ പെട്ടികൾ നഷ്ടപ്പെട്ടിട്ടുണ്ടോ യെന്ന് പോലീസ് അന്വേഷണവും ബാങ്കുകളുമായി പരിശോധനയും നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
[masterslider id="10"]

Related posts