സമീക്ഷ സംസ്കൃതി”; മലയാളം മിഷൻ നോർത്ത് ബെംഗളൂരു പഠനകേന്ദ്രത്തിൽ കണിക്കൊന്ന മൂന്നാം പ്രവേശോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: സമീക്ഷ സംസ്കൃതി” മലയാളം മിഷൻ നോർത്ത് ബെംഗളൂരു പഠനകേന്ദ്രത്തിൽ കണിക്കൊന്ന മൂന്നാം പ്രവേശോത്സവം സംഘടിപ്പിച്ചു.

മലയാളം മിഷൻ കർണാടക ചാപ്റ്റർ ഓർഗനൈസസ് സെക്രട്ടറി ജെയ്സൺ ലൂക്കോസ് ഉദ്ഘാടനം നിർവഹിച്ചു.

മലയാളം മിഷൻ ജോയിൻ സെക്രട്ടറി ( അഡ്മിനിസ്ട്രേറ്റീവ്) ബുഷ്റ വളപ്പിൽ, നോർത്ത് അസിസ്റ്റന്റ് കോഡിനേറ്റർ ബിന്ദു ഗോപൻ, പിടിഎ പ്രസിഡന്റ് രതീഷ് രാഘവ് , സെക്രട്ടറി ക്ലിന്റ ജേക്കബ് , കമ്മിറ്റി അംഗങ്ങളായ ജജിൽ കുമാർ പി, അനിൽ വാര്യർ, ഹരി മേനോൻ,അധ്യാപിക ശ്രീമതി ജോൽസ്ന എന്നിവർ പങ്കെടുത്ത പരിപാടിയിൽ കാർത്തിക് സ്വാഗതം പറഞ്ഞു.

  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി

സൂര്യകാന്തി ആമ്പൽ കുട്ടികൾ മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കടയുടെ “കണ്ണട” എന്ന കവിതയുടെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.

തുടർന്ന് നടന്ന പഠനകളരിയിൽ കണിക്കൊന്ന പുതിയ ക്ലാസ്സിലേക്ക് വന്ന 17 കുട്ടികളും, ആമ്പൽ, സൂര്യകാന്തി കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ
[masterslider id="10"]

Related posts

Click Here to Follow Us