ഗതാഗത മന്ത്രിയുടെപേരിൽ 10 ലക്ഷം ആവശ്യപ്പെട്ട് ബി.എം.ടി.സിക്ക് വ്യാജ ഇ-മെയിൽ സന്ദേശം; പോലീസ് അന്വേഷണം തുടങ്ങി

CYBER ONLINE CRIME

ബെംഗളൂരു: മന്ത്രിയുടെപേരിൽ 10 ലക്ഷം ആവശ്യപ്പെട്ട് ബി.എം.ടി.സി.യുടെ ചീഫ് അക്കൗണ്ടന്റിന് വ്യാജസന്ദേശം ലഭിച്ച സംഭവത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം തുടങ്ങി.

ഏതാനുംദിവസംമുമ്പാണ് മന്ത്രി രാമലിംഗറെഡ്ഡിയുടെ ഇ-മെയിൽ വിലാസത്തിന് സമാനമായ മറ്റൊരു വിലാസത്തിൽനിന്ന് 10 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമെത്തിയത്.

ഇത്തരംസന്ദേശം ലഭിക്കുന്നത് പതിവില്ലാത്തതിനാൽ ചീഫ് അക്കൗണ്ടന്റ് ഓഫീസർ അബ്ദുൾ ഖുദ്ദൂസ് വിശദമായി പരിശോധിച്ചതോടെയാണ് ഇ-മെയിൽ വിലാസം വ്യാജമാണെന്ന് കണ്ടെത്തിയത്.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

സന്ദേശത്തിലുള്ള ബാങ്ക് അക്കൗണ്ട് നമ്പർ വ്യാജരേഖകൾ നൽകിയെടുത്തതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എവിടെ നിന്നാണ് ഇ-മെയിൽ വന്നതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്.

ഐ.ടി. നിയമത്തിലെ വിവിധവകുപ്പുകളാണ് ഇ-മെയിൽ സന്ദേശമയച്ചവർക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് സൈബർ ക്രൈം പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts