ബെംഗളൂരുവിലെ പ്രമുഖ ഹോട്ടൽ നിന്നുള്ള ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി; പരാതിപെട്ട അഭിഭാഷകയ്ക്ക് നേരെ മർദ്ദനം

ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഹോട്ടലിലെ നിന്നുള്ള ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ അഭിഭാഷക പോലീസിൽ പരാതി നൽകി. പാറ്റയെ കണ്ടതിനെ ചോദ്യംചെയ്ത അഭിഭാഷകയെ ഹോട്ടൽ ജീവനക്കാർ മർദിച്ചതായി പരാതി.

പന്നീർ ഗ്രേവിയിൽ ചത്ത പാറ്റയെ കണ്ടെത്തിയെന്ന അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിധാന സൗധ പൊലീസ് കേസെടുത്തട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം നഗരത്തിലെ രാജ്ഭവൻ റോഡിലെ ഒരു പ്രമുഖ ഹോട്ടലിലാണ് അഭിഭാഷക പോയത്. കഴിക്കാൻ റൊട്ടിയും പനീർ ഗ്രേവിയും ഓർഡർ ചെയ്തു.

ഈ സാഹചര്യത്തിൽ, പനീർ ഗ്രേവിയിൽ നിന്നും അറിയാതെ കടിച്ച സാധനം എന്താണെന്ന് നോക്കിയപ്പോൾ ചത്ത പാറ്റയെ കണ്ടെത്തിയെന്നാണ് അഭിഭാഷക പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

പാറ്റയെ കണ്ടെത്തിയ ഉടൻ തന്നെ ഹോട്ടൽ ജീവനക്കാരെ അഭിഭാഷക വിളിച്ചു. ‘വ്യത്യസ്തമായ ഭക്ഷണം നൽകുമെന്ന്’ ഹോട്ടൽ ജീവനക്കാർ ഉപഭോക്താക്കളെ വിശ്വസിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും വ്യത്യസ്തമായ ഭക്ഷണം നൽകുമെന്ന്’ കരുതിയില്ലെന്നും അഭിഭാഷക പറഞ്ഞു

തുടർന്ന് പാറ്റയെ കണ്ടപ്പോൾ അഭിഭാഷക ഇതേക്കുറിച്ച് ജീവനക്കാരോട് ചോദിക്കുകയും അടുക്കളയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഈ സമയം രണ്ട് വനിതാ ജീവനക്കാരുൾപ്പെടെ മൂന്നുപേർ ചേർന്ന് ഉപദ്രവിച്ചെന്നാണ് പരാതി.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

സംഭവത്തെ തുടർന്ന് അഭിഭാഷക വിധാന സൗധ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

അതേസമയം ഭക്ഷണത്തിൽ പാറ്റയെ കണ്ടതിനെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെ വിളിച്ച് പരാതിപ്പെട്ടപ്പോൾ അടുത്ത ദിവസം ഹോട്ടൽ സന്ദർശിക്കുമെന്ന് അറിയിച്ചെന്നും ഇതിന് മുമ്പായി ജീവനക്കാർ അടുക്കളെ വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ വീഡിയോ എടുത്തപ്പോൾ ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts