ഉറക്കമൊഴിവാക്കാൻ കെഎസ്ആർടിസി ഡ്രൈവർമാർക്ക് ഇനി തെർമോ ഫ്ലാസ്ക് നൽകും

ബെംഗളൂരു : ബെംഗളൂരു: ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് മുൻതൂക്കം നൽകി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രാത്രികാല ഓപ്പറേഷനുകളിൽ അപകടരഹിത സേവനം ഉറപ്പാക്കാൻ പദ്ധതികളുമായി മുന്നിട്ടിറങ്ങി.

രാത്രി സർവീസ് നടത്തുന്ന ട്രാൻസ്‌പോർട്ട് ബസുകളിലെ ഡ്രൈവർമാർക്ക് ഉറക്കം കളഞ്ഞ് ‘ഉഷാറാകാൻ’ ചുടുകാപ്പിയോ ചായയോ ഇടയ്ക്കിടെ കുടിക്കാം.

ചൂടാറാതെ ഇവ സൂക്ഷിക്കാൻ അരലിറ്ററിന്റെ തെർമൽ ഫ്ളാസ്ക് കർണാടക ആർ.ടി.സി. നൽകും.

  കർണാടക പോലീസ് സേനയിലേക്ക് 8,000 പേർ കൂടി; നിയമനം ഉടനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

പുതുവർഷംമുതലാണ് വ്യത്യസ്തമായ ‘സുരക്ഷാപദ്ധതി’ കർണാടക ആർ.ടി.സി. നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 1,600 ഡ്രൈവർമാർക്കാണ് ഫ്ളാസ്‌കുകൾ വിതരണംചെയ്യുക.

സംസ്ഥാനത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലേക്കുമായി നൂറുകണക്കിന് സർവീസുകളാണ് കർണാടക ആർ.ടി.സി.ക്കുള്ളത്.

നേരത്തേ ഇത്തരം ബസുകൾ അപകടത്തിൽ പെടുന്നത് പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണെന്ന്‌ അധികൃതർ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയിരുന്നു.

ഇവരുടെ ശുപാർശകളിലൊന്നാണ് യാത്രയ്ക്കിടെ ഡ്രൈവർമാർ ചായയോ കാപ്പിയോ കുടിച്ച് അല്പനേരം നിർത്തിയശേഷം യാത്രതുടരാനുള്ള സൗകര്യമൊരുക്കണമെന്നത്.

എന്നാൽ ഈസമയത്ത് വഴിയോരത്ത് കടകളുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടിയിരുന്നു.

  ബെംഗളൂരു പോലീസിൽ നിന്ന് 'സൗജന്യ ഐപിഎൽ ടിക്കറ്റുകൾ

ബസുകൾ അപകടത്തിൽ പെടുന്നത് പരമാവധി ഒഴിവാക്കാനുള്ള മറ്റ് സംവിധാനങ്ങളും കർണാടക ആർ.ടി.സി. സജ്ജീകരിച്ചുവരികയാണ്.

ഡ്രൈവർമാരുടെ ഡ്യൂട്ടി ക്രമീകരണം, ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഉൾപ്പെടെയുള്ളവ ഇതിൽ ചിലതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബഹിരാകാശത്ത് പുതിയ ചരിത്രം; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ; 1970ലെ റെക്കോര്‍ഡ് മറികടന്ന് ആര്‍ട്ടിമിസ് 2 സംഘം
[masterslider id="10"]

Related posts

Click Here to Follow Us