ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്ന് ആരോപണം; ഹോട്ടൽ ഉടമയുടെ തലയ്ക്ക് വെട്ടി

വർക്കലയിലെ ഹോട്ടലിൽ സംഘർഷം. വാങ്ങിയ ചിക്കൻ കറിയുടെ അളവ് കുറഞ്ഞ് പോയെന്ന് ആരോപിച്ചാണ് മർദ്ദനം.

കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘം ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം.വർക്കല രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് ആക്രമണത്തിൽ തലയ്ക്ക് വെട്ടുകൊണ്ടത്.

  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

ഇയാൾ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വർക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

അക്രമികളുടെ ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ വർക്കല പൊലീസ് ഊർജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us