സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആശങ്കയിലായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവാര്‍ത്ത.

ജിദ്ദ: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആശങ്കയിലായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവാര്‍ത്ത. പന്ത്രണ്ടാം ക്ലാസ്സിലെ റദ്ദാക്കിയ ഇക്കണോമിക്‌സ് പരീക്ഷ രാജ്യത്തിന് പുറത്തു നടത്തില്ലെന്നു വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. രാജ്യത്തിനു പുറത്ത് ഒരു പരീക്ഷയുടേയും ചോദ്യപേപ്പര്‍ ചോർന്നിട്ടില്ല എന്നതിനാൽ വീണ്ടും പരീക്ഷ നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൂടാതെ ഇന്ത്യക്കു വെളിയിൽ സി.ബി.എസ്.ഇ പരീക്ഷക്ക് നല്‍കിയ ചോദ്യപേപ്പറുകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

രണ്ടു പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് പുന:പരീക്ഷയില്‍ നിന്നു ഗള്‍ഫ് സ്‌കൂളുകളെ ഒഴിവാക്കണം എന്ന ആവശ്യം ശക്തമായിരുന്നു. സി.ബി.എസ്.ഇയുടെ നടപടി ഗള്‍ഫ് മേഖലയിലെ ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാകള്‍ക്കും ഏറെ ആശ്വാസം നൽകുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts