മഴ കനത്തു: മണ്ണിടിച്ചിലിനെ തുടർന്ന് മടിക്കേരി-മംഗളൂരു റോഡ്  തകർന്നു; വാഹനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും കുടുങ്ങി

ബെംഗളൂരു: മദേനാട് കാർത്തോജിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മടിക്കേരി-മംഗളൂരു റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു.

ഇതുമൂലം നൂറുകണക്കിന് വാഹനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ചെളി നീക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

റോഡിലെ ചെളി നീക്കിയ ശേഷമേ വാഹനങ്ങൾ കടത്തിവിടൂവെന്ന് തഹസിൽദാർ കിരൺ ഗൗരയ്യ പറഞ്ഞു.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ച സാഹചര്യത്തിൽ കലബുറഗി, ബിദർ, യാദ്ഗിർ, വിജയപുര എന്നീ നാല് ജില്ലകളിൽ സംസ്ഥാന സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ജൂണിൽ 56 ശതമാനം മഴക്കുറവ് ഉണ്ടായപ്പോൾ ജൂലൈയിൽ സംസ്ഥാനത്ത് സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts