നമ്മ മെട്രോ വേണം രാത്രി 1 മണി വരെ; ആവശ്യം ശക്തമാക്കി യാത്രക്കാർ; നിങ്ങളുടെ അഭിപ്രായം എന്ത് ?

ബെംഗളൂരു: നമ്മ മെട്രോ കെങ്കേരി – ചലഘട്ട, ബയ്യപ്പനഹള്ളി – കെ.ആർ പുരം പാത അടുത്ത മാസം തുറക്കുന്നതോടെ മെട്രോ സർവീസ് രാത്രി ഒന്ന് വരെയെങ്കിലും നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ രാത്രി 11 വരെയാണ് സർവീസ്.

ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ 11 വരെയും. അവശേഷിപ്പിക്കുന്ന 2 റീച്ചുകളും തുറക്കുന്നതോടെ പർപ്പിൾ ലൈനിന്റെ ദൈർഘ്യം ചലഘട്ട മുതൽ വൈറ്റ് ഫീൽഡ് വരെ 42 .49 കിലോമീറ്ററാകും

  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി

മെട്രോ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന കൂടുതൽ പാതകളുടെ നിർമാണം പൂർത്തിയാകുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 – 12 ലക്ഷം വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെങ്കേരി – ചലഘട്ട, ബയ്യപ്പനഹള്ളി – കെ.ആർ പുരം പാതകളിൽ വൈദ്യുതി കടത്തിവിടുന്നത് കഴിഞ്ഞ ദിവസം ആരംഭിച്ചു. മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് 22 ന് ആരംഭിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം
[masterslider id="10"]

Related posts

Click Here to Follow Us