നഗരത്തിലെ എടിഎം മെഷീനിൽ നിന്ന് 24 ലക്ഷം രൂപ കവർന്നു; നാല് പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: എടിഎം മെഷീനിൽ നിന്ന് പണം മോഷ്ടിച്ച് ഒളിവിൽ പോയ കേസിൽ കസ്റ്റോഡിയൻ സ്റ്റാഫ് ഉൾപ്പെടെ നാല് പ്രതികളെ പരപ്പന അഗ്രഹാര പോലീസ് സ്‌റ്റേഷൻ അറസ്റ്റ് ചെയ്തു. സിഎംഎസ് കസ്റ്റോഡിയൻ കമ്പനി ജീവനക്കാരൻ അരുൾ, കൂട്ടാളികളായ നദീം, മഹേഷ്, ശ്രീറാം എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ജൂലൈ അഞ്ചിന് പരപ്പ അഗ്രഹാര ഭാഗത്തുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎം മെഷീനിൽ നിന്ന് 24 ലക്ഷം രൂപയാണ് സംഘം കവർന്നത്. ജൂൺ അഞ്ചിന് സിഎംഎസ് കമ്പനിയുടെ കസ്റ്റോഡിയൻ ജീവനക്കാർ ഐസിഐസിഐ ബാങ്ക് എടിഎം മെഷീനിൽ നിറച്ചത്. കസ്റ്റോഡിയൻ ജീവനക്കാർ എടിഎമ്മിൽ നിന്ന് ഇറങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ 24 ലക്ഷം രൂപ മോഷണം പോകുകയായിരുന്നു.

  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?

ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ എടിഎമ്മിന്റെ സുരക്ഷാ വാതിൽ തുറന്ന് പണം അപഹരിച്ചു. കസ്റ്റോഡിയൻ കമ്പനിയുടെ പേരിൽ പണം നിക്ഷേപിക്കാനെത്തിയ അരുൾ സുരക്ഷാ വാതിൽ മനഃപൂർവം കൃത്യമായി അടയ്ക്കാതെയാണ് പോയത്. പിന്നീട് ഈ വിവരം തന്റെ ടീമിനോട് അറിയിച്ചു നൽകുകയും ചെയ്തു . പിന്നീട് സ്ഥലത്തെത്തിയ നദീം, മഹേഷ്, ശ്രീറാം എന്നിവർ എടിഎമ്മിൽ നിന്ന് പണം തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസി ക്യാമറയിൽ പതിഞ്ഞിട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ
[masterslider id="10"]

Related posts

Click Here to Follow Us