നടൻ വിജയ് ബിജെപി യിലേക്കോ? സൂചനയുമായി അണ്ണാമലൈ

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് ബിജെപിയിലേക്കെത്തുമോ? ക്ഷണവുമായി അണ്ണാമലൈ.. ആകാംക്ഷയോടെയാണ് ഇതിനായി തമിഴ്നാട് കാത്തിരിക്കുന്നത്.

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് വിജയിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ സ്വാഗതം ചെയ്തിരുന്നു . വിജയിനെപ്പോലുള്ളവര്‍ ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും താനും ബിജെപിയും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.

വിജയിന്‍റെ രാഷ്ട്രീയ പ്രവേശം ഏറ്റവും അധികം തമിഴ്നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഇക്കഴിഞ്ഞ ദിവസം 49ാം പിറന്നാളിനോടനുബന്ധിച്ച്‌ വിജയ് ഉടന്‍ രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് സ്ഥിരീകരിച്ച്‌ തമിഴ്നാട്ടില്‍ ഉടനീളം പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

വിജയിക്ക് 49-ാം പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളിലാണ് രാഷ്ട്രീയ പ്രവേശനം നിറഞ്ഞിരിക്കുന്നത്.

വിജയ് തമിഴ്നാടിന്‍റെ ഭാവി മുഖ്യമന്ത്രിയാണെന്നാണ് വിശേഷിപ്പിക്കുന്നതായിരുന്നു പോസ്റ്ററുകള്‍.

പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നതവിജയം നേടിയ തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും വിദ്യാര്‍ഥികളെ കഴിഞ്ഞ ആഴ്ച നടന്ന ചടങ്ങില്‍ വിജയ് ആദരിച്ചിരുന്നു.

ഇതില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

വോട്ടിനായി പണം വാങ്ങരുതെന്ന് മാതാപിതാക്കളോടും യുവാക്കളോടും അന്ന് വിജയം ആഹ്വാനം ചെയ്തിരുന്നു. വിജയിയുടെ ഈ ഉപദേശത്തെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts