അമിത യാത്രക്കൂലി സംബന്ധിച്ച് തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: അമിത യാത്രക്കൂലി നൽകാൻ വിസമ്മതിച്ച യാത്രക്കാരനെ ഓട്ടോ ഡ്രൈവർ കുത്തിക്കൊന്നു. ഓട്ടോ ഡ്രൈവറായ അശ്വന്തിന്റെ ആക്രമണത്തില്‍ അസം സ്വദേശി അഹമ്മദാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഹമ്മദിന്റെ സഹോദരന്‍ ആയൂബ് ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്വന്തിനെ സുബ്രമണ്യനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.

സാന്‍ഡല്‍ സോപ്പ് ഫാക്ടറിക്ക് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. ഞായറാഴ്ച്ച രാത്രി ജോലിക്കുശേഷം യശ്വന്തപുരയിലെ വാടക വീട്ടിലേക്ക് പോകാനാണ് ഇരുവരും അശ്വന്തിനെ സമീപിച്ചത്. എന്നാല്‍ ഇരട്ടി കൂലി അശ്വന്ത് ആവശ്യപ്പെട്ടതോടെ ഇരുവരും ഇത് ചോദ്യം ചെയ്തു . അതോടെ തർക്കം രൂക്ഷമായി. തുടർന്ന് മാരകായുധങ്ങൾ കൊണ്ട് അശ്വന്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു അഹമ്മദ് സംഭവസ്ഥലത്ത് വെച്ച തന്നെ മരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം
  ഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us