സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; ഉദ്ഘാടന ദിവസം കണ്ടക്ടറായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സർക്കാർ നടത്തുന്ന ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സാധ്യമാക്കുന്ന ശക്തി’ പദ്ധതിയുടെ ഉദ്ഘടനം നടക്കുന്ന നാളെ മുഖ്യമന്ത്രി സിദ്ധരാമയ്യ കണ്ടക്ടർ ആകും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് ഉറപ്പുകളിലൊന്നാണ് പദ്ധതി. കൂടാതെ എ.സി. ലക്ഷ്വറി,സർവീസുകൾ ഒഴികെയുള്ള സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്താനാകുന്ന പദ്ധതിയാണിത്.

  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ

സംസ്ഥാന തലസ്ഥാനത്ത് ശക്തി പദ്ധതിയുടെ തുടക്കം കുറിക്കുന്നതിനായി മജെസ്റ്റിക് ബസ് ടെർമിനലിൽ നിന്നും 43 – ാം നമ്പർ ബി.എം.ടി.സി ബസിൽ കയറുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ബസിൽ യാത്ര ചെയ്യുകയും സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുകയും ചെയ്യുമെന്നും മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സർവീസുകൾ ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സ്ത്രീകൾക്ക് എവിടെയാണ് സുരക്ഷിതത്വം?'; മെട്രോയിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം
[masterslider id="10"]

Related posts

Click Here to Follow Us