അഖിൽ മാരാർക്ക്‌ സർജറി വേണം, ബിഗ് ബോസ് ഹൗസിലേക്ക് അഖിൽ തിരിച്ചെത്തി

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില ശാരീരിക ബുദ്ധിമുട്ടുകള്‍ താരത്തെ അലട്ടുന്നുണ്ടായിരുന്നു.

ഇന്നലത്തെ എപ്പിസോഡില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഖിലിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ സംഘം അഖിലിനെ പരിശോധിച്ച ശേഷമാണ് കൂടുതല്‍ ചെക്കപ്പുകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഖിലിന് പുറത്തുപോകേണ്ട സ്ഥിതി വരുമോയെന്ന ആശങ്കയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ അഖിലിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഷോയില്‍ പുറത്തായിട്ടില്ലെന്നും വ്യക്തമാക്കി ഭാര്യ ലക്ഷ്മിയും അഖില്‍ മാരാരിന്റെ ഫേസ്‌ബുക്ക് ടീമും രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ, പരിശോധനകള്‍ പൂര്‍ത്തിയാക്കി അഖില്‍ മാരാര്‍ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പുതിയ പ്രൊമോയില്‍ അഖില്‍ മാരാരെ കാണിക്കുന്നുണ്ട്.

താരത്തിന് സർജറി വേണമെന്നും 2 മാസം കഴിഞ്ഞ് മതിയെന്നും ഭക്ഷണം പ്രത്യേകം വേണമെന്നുമാണ് പുതിയ റിപ്പോർട്ട്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
[masterslider id="10"]

Related posts