ആര് മുഖ്യമന്ത്രിയാകും?  എംഎൽഎ മാരുടെ യോഗം ഇന്ന് വൈകുന്നേരം 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ആർക്ക് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന തന്ത്രപ്രധാനമായ വിഷയം ചർച്ച ചെയ്യാൻ ഇന്ന് വൈകുന്നേരം  എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ബെംഗളൂരുവിലെ ഷാംഗ്രില ഹോട്ടലിൽ വൈകുന്നേരം 6 മണിക്ക് ആണ് യോഗം നടക്കുക. കർണാടക അധ്യക്ഷൻ ഡി.കെ ശിവകുമാർ വിളിച്ച് ചേർത്ത യോഗത്തിൽ ഡി.കെ ക്യാമ്പ് ഒരു തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. 

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ജനറൽ സെക്രട്ടറിമാരായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബാബരിയ, ജിതേന്ദ്ര സിംഗ് അൽവാർ എന്നിവരെ കർണാടക സി.എൽ.പി യോഗത്തിന്റെ നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്. ഡി.കെ.ശിവകുമാറും മുൻ മുഖ്യമന്ത്രിയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും മുഖ്യമന്ത്രി കസേരയ്ക്കായുള്ള തങ്ങളുടെ ആഗ്രഹം തുടർന്നു പറഞ്ഞിട്ടുണ്ട്. വിഷയം പരിഹരിച്ചില്ലെങ്കിൽ പാർട്ടിക്കുള്ളിൽ അസുഖകരമായ നിലപാടുണ്ടാകുമെന്ന ഭയവും പ്രത്യക്ഷത്തിൽ ഉയർന്നു നിൽക്കുന്നു.

ലഭിക്കുന്ന സൂചനകൾ പ്രകാരം, കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കും. തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നു പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അവസരം നൽകണമെന്ന ചിന്ത ദേശീയ നേതൃത്വത്തിനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts