കർണാടക തിരഞ്ഞെടുപ്പ് 2023 എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്: തൂക്കുസഭയ്ക്ക് സാധ്യത

ഇന്ത്യാ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ സംയുക്തമായയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരിക്കുന്നത്, ബുധനാഴ്ച സംസ്ഥാനത്തൊട്ടാകെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, തീരദേശ കർണാടക മേഖലയിൽ ബിജെപി പാർട്ടി ആധിപത്യം സ്ഥാപിക്കുമെന്നാണ് എക്സിറ് പോൾ ഫലം.

കർണാടകയിലെ വോട്ടർമാർ ഇന്ന് രാവിലെ 7 നും വൈകുന്നേരം 6 നും ഇടയിൽ വോട്ട് ചെയ്തു, മെയ് 13 ന് ഫലം പ്രഖ്യാപിക്കും.

നേരത്തെ, പല പ്രീ-പോൾ അഭിപ്രായ സർവേകളും കോൺഗ്രസും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ജനതാദളും (സെക്കുലർ) തമ്മിൽ ചില മേഖലകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചിരുന്നുവെങ്കിലും അവരിൽ ഭൂരിഭാഗവും തൂക്കുസഭയ്ക്ക് പകരം ഇത്തവണ നിർണായക ജനവിധിയാണ് പ്രവചിച്ചിട്ടിട്ടുള്ളത്.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

കർണാടകയിൽ ഇന്ന് വൈകിട്ട് 5 മണി വരെ 65.69 ശതമാനം പോളിങ് രേഖപ്പെടുത്തി, ബിബിഎംപി (സെൻട്രൽ) 50.10%, ബിബിഎംപി (നോർത്ത്) 50.02%, ബിബിഎംപി (സൗത്ത്) 48.63%, ബെംഗളൂരു അർബൻ 52.19%. എന്നിങ്ങനെയാണ് പോളിങ് ശതമാനങ്ങൾ.

തീരദേശ കർണാടക മേഖലയിൽ ബിജെപിക്ക് 16 നിയമസഭാ സീറ്റുകൾ ലഭിക്കുമെന്നും കോൺഗ്രസിന് മൂന്നെണ്ണം മാത്രമേ നേടാനാകൂ എന്നും ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചു. തീരദേശ കർണാടകയിൽ കുറച്ചുകാലമായി ബിജെപിയാണ് ആധിപത്യം പുലർത്തുന്നത്.

കര്‍ണാടക 2023 – ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ 

തീരദേശ കര്‍ണാടകയില്‍ ബിജെപി 19ല്‍ 16 സീറ്റില്‍ ബിജെപി, കോണ്‍ഗ്രസ് 3 സീറ്റില്‍

കര്‍ണാടക 2023 – റിപബ്ലിക് ടിവി എക്‌സിറ്റ് പോള്‍

  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം

കോണ്‍ഗ്രസ് 94-108, ബിജെപി 85-100, ജെഡിഎസ് 24-32ആര്‍ക്കും കേവലഭൂരിപക്ഷമില്ല കോണ്‍ഗ്രസിനു മേല്‍ക്കൈ

കര്‍ണാടക 2023 – ന്യൂസ് നേഷന്‍ സിജിഎസ് എക്‌സിറ്റ് പോള്‍ 

കോണ്‍ഗ്രസ് 86, ബിജെപി 114, ജെഡിഎസ് 21

കര്‍ണാടക 2023 – സുവര്‍ണ ന്യൂസ് എക്‌സിറ്റ് പോള്‍ 

കോണ്‍ഗ്രസ് 91-106, ബിജെപി 94-117, ജെഡിഎസ് 14-24

കര്‍ണാടക 2023 – ടിവി9 ഭാരത് എക്‌സിറ്റ് പോള്‍ 

കോണ്‍ഗ്രസ് 99-109, ബിജെപി 88-99, ജെഡിഎസ് 21-26

കര്‍ണാടക 2023 – സീ ന്യൂസ് മാട്രിസ് എക്‌സിറ്റ് പോള്‍ 

കോണ്‍ഗ്രസ് 103-118, ബിജെപി 79-94, ജെഡിഎസ് 25-33

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണന; ജി.ബി.എ ഏറ്റെടുത്തതിന് പിന്നാലെ പുട്ടെനഹള്ളി തടാകം നശിക്കുന്നു, ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us