സംസ്ഥാനത്ത് ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് നടക്കുന്നത് 224 മണ്ഡലങ്ങളിലേയ്ക്ക്

കര്‍ണാടകയില്‍ ഇന്ന് വോട്ടെടുപ്പ്. മാര്‍ച്ച് 29ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ റോഡ് ഷോകളടക്കം 18 റാലികളിലാണു പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. രാഹുല്‍ ഗാന്ധിയുടെയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രചാരണം അവസാന മണിക്കൂറുകളിലും സജീവമായിരുന്നു. ബെംഗളൂരുവിലെ ചിക്‌പേട്ടിലും വിജയനഗറിലും പ്രിയങ്ക റോഡ് ഷോ നടത്തി.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

രാവിലെ ബെംഗളൂരുവില്‍ സിറ്റി ബസില്‍ യാത്ര ചെയ്ത് വിദ്യാര്‍ഥിനികളടക്കമുള്ളവരുമായി രാഹുല്‍ സംസാരിച്ചു. ചിക്കബെല്ലാപുരയിലെ ബാഗേപള്ളിയില്‍ സിപിഎം സ്ഥാനാര്‍ഥി ഡോ. എ.അനില്‍കുമാറിന്റെ വീട് ഇന്നലെ രാത്രി ഒരു വിഭാഗം ആക്രമിച്ചു. ബിജെപി പ്രവര്‍ത്തകരാണ് പിന്നിലെന്ന് ആരോപിച്ച് സിപിഎം നല്‍കിയ പരാതിയില്‍ 20 പേരെ അറസ്റ്റ് ചെയ്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts