ജപ്പാനിൽ വൻ ഭൂചലനം, കെട്ടിടങ്ങൾ തകർന്നു

ടോക്കിയോ: ജപ്പാനിലെ മധ്യപടിഞ്ഞാറൻ ദ്വീപായ ഹോൺഷുവിന് സമീപം ഇഷിക്കാവയിൽ വൻ ഭൂചലനം.

6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.42 ആണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.

ഇഷിക്കാവയിലെ സുസു സിറ്റിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടുതൽ ആളപായം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരിക സർക്കാർ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്‌ 12 കിലോമീറ്റർ താഴ്ചയിൽ (7 മെയിൽ) ആണ് ഭൂചലനമുണ്ടായത്.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

റിക്ടർ സ്‌കെയിലിൽ ആദ്യം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് കൂടുതൽ ശക്തമായി 6.5 തീവ്രതയിലെത്തി. തീരദേശത്ത് ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts