തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ആംബുലൻസിൽ പോസ്റ്റർ; കർണാടക മുൻ മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: ബിജെപിയിൽ നിന്ന് വേർപിരിഞ്ഞ് കല്യാണ രാജ്യ പ്രഗതി പാർട്ടി (കെആർപിപി) സ്ഥാപിച്ച ഖനി വ്യവസായിയും മുൻ മന്ത്രിയുമായ ജി. ജനാർദൻ റെഡ്ഡിക്കെതിരെ കൊപ്പൽ ജില്ലയിലെ കനകഗിരി പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തു. കല്യാണ രാജ്യ പ്രഗതി പാർട്ടിയുടെ പ്രചാരണ പോസ്റ്ററുകൾ ആംബുലൻസിൽ പതിപ്പിച്ചതിനാണ് പാർട്ടി സ്ഥാപകൻ ജനാർദൻ റെഡ്ഡിയുൾപ്പെടെ 4 പേർക്കെതിരെ പോലീസ് കേസ് എടുത്തത്.

  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ

കെആർപിപി പോസ്റ്ററുകൾ പ്രദർശിപ്പിച്ചതിന് രണ്ട് ദിവസം മുമ്പ് പോലീസ് സൗജന്യമായി പൊതുജനസേവനത്തിനായി ഉദ്ദേശിച്ചിരുന്ന ആംബുലൻസ് പിടിച്ചെടുക്കുകയും തിങ്കളാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജനാർദൻ റെഡ്ഡിയെ കൂടാതെ കനകഗിരിയിലെ കെആർപിപി സ്ഥാനാർത്ഥി വെങ്കിട്ടരമണ ദാസരി, ആംബുലൻസ് ഉടമ ജി.നവീൻ കുമാർ, ബല്ലാരി സിറ്റിയിലെ പാർട്ടി സ്ഥാനാർത്ഥി ലക്ഷ്മി അരുണ, ആംബുലൻസ് ഡ്രൈവർ എന്നിർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

ആംബുലൻസിലെ പോസ്റ്ററുകളിൽ ജനാർദൻ റെഡ്ഡിയുടെയും, ഭാര്യ അരുണ, ശ്രീ ദാസരി എന്നിവരുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തിൽ പാർട്ടിയോ സ്ഥാനാർത്ഥിയോ അതിനുള്ള അനുമതി വാങ്ങാത്തതിനാലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്‌സ്ആപ്പ് ചാറ്റിങ് ഇനി 'ബബിൾ' സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിങ്കളാഴ്ചത്തെ ഹോട്ടൽ സമരം മാറ്റിവെച്ചു
[masterslider id="10"]

Related posts

Click Here to Follow Us